ഈ കുറിപ്പെഴുതുവാന്‍ പ്രചോദനം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ശബ്ദതാരാവലിയുടെ പരസ്യ വാചകമാണ്.
"കാലികമായി പരിഷ്ക്കരിക്കപ്പെടാത്ത നിഘണ്ടുക്കള്‍ നോക്കുകുത്തികള്‍ ആണ്.
അവയില്‍ നോക്കുകുത്തി എന്നാ പദം പോലും ഉണ്ടാവില്ല"
പദങ്ങളും അര്‍ത്ഥങ്ങളും വിവരിക്കുന്ന നിഘണ്ടുവില്‍ professionalism എന്ന വാക്കിന്‍റെ അര്‍ത്ഥം ഇങ്ങനെ:
the ability or skill expected of a professional . എന്നാല്‍ ഇന്നത്തെ corporate jungle - ഇല് ഇതിന്റെ അര്‍ത്ഥം പച്ച മലയാളത്തില്‍ പറഞ്ഞാല്‍ "നാടോടുമ്പോ നടുവേ ഓടണം" എന്നാണ്.
1500 രൂപ മാസ ശംബളം മേടിക്കുന്നവര്‍ മുതല്‍ 15000 കണക്കിന് രൂപ മൊബൈല്‍ ബില്‍ മാത്രം അടച്ചു തള്ളുന്നവര്‍ വരെയുള്ള IT സാമ്രാജ്യത്തില്‍ professionalism എന്ന വാക്കിനു ഒട്ടേറെ സാധ്യതകള്‍ ആണുള്ളത്.
തന്‍റെ തലയിലൂടെയാണ് എല്ലാ കാര്യങ്ങളും ഓടുന്നത് എന്ന് വരുത്തി തീര്‍ക്കുക (ഞാന്‍ ഇല്ലെങ്കില്‍ നാളെ ശൂന്യം എന്ന മട്ടില്‍), വളരെ ആയാസത്തോടെയാണ് ഓരോന്നും ചെയ്തു തീര്‍ക്കുന്നത് എന്ന് മെയിലുകള്‍ അയക്കുക,
ഒരു തിരക്കും ഇല്ലെങ്കില്‍ പോലും കൈയില്‍ 2 ഡയറിയും 3 മൊബൈല്‍ ഫോണും ചെവിയില്‍ ഹെഡ് ഫോണും തിരുകി എപ്പോഴും ബിസി ആന്നെന്നു മറ്റുള്ളവരെ തെറ്റിധരിപ്പിക്കുക, 24x7 ജോലി ചെയ്യുക ആന്നെന്നു മറ്റുള്ളവര്‍ വിചാരിക്കുന്നതിനു അസമയങ്ങളില്‍ (രാത്രി ഒരു മണി മുതല്‍ വെളുപ്പിന് അഞ്ചു മണി വരെ) മെയിലുകള്‍ അയക്കുക , ഒന്നുമറിയില്ലെങ്കില്‍ പോലും പണ്ഡിതനെ പോലെ സംസാരിക്കുക തുടങ്ങിയവയാണ് ആധുനിക പ്രൊഫഷണല്‍ ഇന്റെ മാനരിസങ്ങളായി ആവശ്യപ്പെടുന്നത്.
ആത്മാര്‍ത്ഥത യെക്കാളും അഭിനയത്തിന് പേരും പെരുമയും ലഭിക്കുമ്പോള്‍ നാം എന്തിനു ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കണം?"കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുക" എന്ന പ്രൊഫഷണല്‍ തത്വം നാം സ്വീകരിക്കണം.
നിഘണ്ടുവില്‍ അര്‍ത്ഥം പൊളിച്ചെഴുതെണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കപട ലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയ മുണ്ടായതാന്നെന്‍ പരാജയം
എന്ന കവിവാക്യം ഓര്‍ക്കുക.
2 comments:
vasthavam!!
ezhuthu nannayitundu :-)
As per some Intellectuals, If you wear a tie, Professionalism will automaticall come to you :)
Post a Comment