Wednesday, February 24, 2010

പൊങ്കാല - മാധ്യമ വിചാരം

മേല്‍പ്പത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണ് എനിക്കിഷ്ടം എന്നാണ് ഭഗവാന്റെ മൊഴി.
എന്നാല്‍ ഭക്തിക്കും വിഭക്തിക്കും അപ്പുറം ഭക്തന്റെ ആത്മസമര്‍പ്പന്നത്തെ എങ്ങനെ വിപണന തന്ത്രമാക്കാം
എന്ന് ചിന്തിക്കുകയാന്ന് ആധുനിക കാലത്തെ മാധ്യമങ്ങള്‍. പ്രാര്‍ത്ഥിക്കുവാന്‍ ഒരു കാരണം കൂടി എന്ന്
പറഞ്ഞത് പോലെ ആഘോഷിക്കാന്‍ ഒരു കാരണം തേടി അലയുന്ന മാധ്യമങ്ങളുടെ മുന്നില്‍
Exclusive വിനുള്ള ഒരു വകുപ്പായി മാറുന്നു പൊങ്കാല.

സിനിമ - സീരിയല്‍ താരങ്ങളുടെ പൊങ്കാല സമര്‍പ്പണവും ക്ഷേത്ര ദര്‍ശനവും ചാനലുകളിലെ അതിപ്രധാന വാര്‍ത്തകളായി
സ്ഥാനം പിടിക്കുമ്പോള്‍, പൊരി വെയിലത്ത്‌ വിശപ്പും ദാഹവും സഹിച്ചു മണിക്കൂറു കണക്കിന് കാത്തു നില്‍ക്കുന്ന
സാധാരണക്കാരന്റെ ഭക്തിക്കു ഒരു പ്രസക്തിയും ഇല്ലാതാവുന്നു. അതിജീവിക്കുവാന്‍ SMS കൂടിയേ തീരു എന്ന
ആധുനിക തത്വശാസ്ത്രം സാധാരണക്കാരന്റെ ഭക്തിക്കും ബാധകം എന്ന് അര്‍ത്ഥമാക്കുകയാണ് ചാനലുകള്‍.
ഇതേ സമയം, സെലിബ്രിറ്റികളുടെ പൊങ്കാല സമര്‍പ്പണം 'ഒരു റിയാലിറ്റി ഷോ' ആയി കാണുന്നതിനും വിജയികളെ
തിരഞ്ഞെടുക്കുന്നതിനും SMS അയക്കേണ്ടി വരുന്ന കാലം അതിവിദൂരമല്ല.

ഒന്നോര്‍ക്കുക:
ഗീതാഞ്ജലിയില്‍ ടാഗോര്‍ പറഞ്ഞിട്ടുണ്ട് -
പൊരിവെയിലത്ത് പാടത്തും പാറമടയിലും അധ്വാനിക്കുന്നവന്റെ കൂടെയാണ്
ദൈവമുള്ളതെന്നു.

2 comments:

Hari Nair said...

Excellent note! Contemporary & interesting one capturing the reality. Real thought provoking one!

Pls do keep the notes coming!

Best,
Hari

H@R! said...

വിയോജിക്കുന്നു ടെക്കി. പൂര്‍ണമായും... ഈ ലോകത്ത് സ്നേഹം വരെ അളക്കാവുന്ന ഒന്നാണ് പക്ഷെ ഭക്തി തികച്ചും സ്വകാര്യമായ ഒരു വികാരവും.
അവര്‍ താരങ്ങള്‍ ആയിരിക്കാം പക്ഷെ അവര്‍ക്ക് ഭക്തി ആയികൂടെ? അവര്‍ താരങ്ങള്‍ ആയതു കൊണ്ട് പ്രത്യേകം ഒരിടത്ത് പൊങ്കാല ഇട്ടാല്‍ പിന്നെ അതുമതി. ഭാഗവതത്തില്‍ ഒരു കഥയുണ്ട് ഒരു സന്യാസിയുടെയും വേശ്യയുടെയും
അവളുടെ വീട് ആശ്രമത്തിനു അടുത്തായിരുന്നു. സന്യാസി ആശ്രമത്തില്‍ വരുന്നവരോട് അവളെ പട്ടി ദുഷിച്ചു പറഞ്ഞു കൊണ്ടിരുന്നു. പിഴച്ചവള്‍ ആണെങ്കിലും അവള്‍ ഭക്ത ആയിരുന്നു. ദൈവം അവളില്‍ പ്രസന്നന്‍ ആയി എന്നാണ് കഥ അവളെപറ്റി ദുഷിച്ചു പറഞ്ഞു നടന്നവന് ഭഗവത് കോപം ഉണ്ടായത്രേ!!! ഉറപ്പിച്ചു പറയാന്‍ എനിക്ക് കഴിയും കാരണം അനന്തപുരിയില്‍ വെച്ച് ഞാന്‍ കിടക്ക പങ്കിട്ട ഒരു സീരിയല്‍\സിനിമ നടിയാണ് എന്നോട് ഏറ്റവും കൂടുതല്‍ അനന്തപുരിയിലെ അമ്പലങ്ങളെ പറ്റി പറഞ്ഞത്. മറ്റെല്ലാവരും ബാറിനെയും..സിനിമയെയും...നടിമാരെയും..പറ്റി പറഞ്ഞപ്പോള് നടി പറഞ്ഞത് ദൈവങ്ങളെ പറ്റി അവളുടെ വിശ്വാസങ്ങളെ പറ്റി. ഇതില്‍ ഇതാണ് ടെക്കി യഥാര്‍ത്ഥ ഭക്തി?!!