മീന സൂര്യന്റെ അന്തിവെയിലില്‍ ചെമ്പട്ട് ചുറ്റി , അരമണിയും പള്ളിവാളും ഏന്തിയ കോമരങ്ങള്‍ ...
ശീലമല്ലാത്ത പദങ്ങളിലൂടെ ഉരുത്തിരിഞ്ഞ ഗാനങ്ങളും "താനാരോ തന്നാരോ" ഏറ്റുപാടലുകളും ....
അതീവ രഹസ്യമായ മന്ത്ര വിധികളോടെ നടത്തുന്ന പൂജയും മറ്റു ആചാരങ്ങളും ...
കൊടുങ്ങലൂരിന്റെ പട്ടണ - ഗ്രാമ വീഥികളില്‍ അലയടിക്കുന്ന ഭരണി പാട്ടുകളും വില കുറഞ്ഞ റമ്മിന്റെ ഗന്ധവും ....
അത്യപൂര്‍വമായ ഈ ചടങ്ങുകളും ആചാരങ്ങളും ഭക്തിയുടെ, വിശ്വാസത്തിന്റെ പുതിയ നിര്‍വചനമാണ് നമുക്ക് പകരുന്നത്.
സര്‍വവും ദൈവ സന്നിധിയില്‍ അര്‍പ്പിച്ചു ഭക്തിയുടെ പാരമ്യത്തില്‍ ഏവരും അലിയുന്നത് ടെക്കിക്ക് പുതിയ ദൃശ്യാനുഭവമായി.
ടെക്കി ഓര്‍ക്കുന്നത് മറ്റൊന്നുമല്ല.
വിരലില്‍ എണ്ണാവുന്ന ടീമുകള്‍ പങ്കെടുക്കുന്ന ഡാന്‍സ് മത്സരങ്ങളും മറ്റും സംഘടിപ്പിക്കാന്‍ എത്ര എത്ര മീറ്റിങ്ങുകളും കോളുകളും കമ്മറ്റികളും ആണ് വിളിച്ചു കൂട്ടുന്നത്.
എന്നാല്‍ ടീം മീറ്റിങ്ങുകള്‍ ഇല്ലാതെ , പ്രൊജക്റ്റ് റിപ്പോര്‍ട്ടും മറ്റും തയ്യാറാകാതെ , ഒരു മെയില്‍ പോലും അയക്കാതെ വലിയ വലിയ ഉത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ ആവും.
നാട്ടിലെ ഉത്സവങ്ങള്‍ തന്നെ ഉദാഹരണമാക്കാം.
പതിനഞ്ച് ആനയുടെ പൂരവും , വെടിക്കെട്ടും , താലം ഘോഷയാത്രയും പത്തു ദിവസത്തെ ഉത്സവവും പരസ്പര സഹകരണത്തിന്റെ മാത്രം ഫലമായി ഗംഭീരമായി കൊണ്ടാടുന്നു.
എല്ലാവര്‍ക്കും ആത്മ സംതൃപ്തി നല്‍കി കൊണ്ട് .....
ഒരു കലിപ്പ് മെയില്‍ പോലും അവശേഷിപ്പിക്കാതെ .....
6 comments:
പ്രിയ ഒടക്കി,
അനുഭവവേദ്യം തന്നെ ഈ "ഭരണി" .......
good post
ഇതൊരു തുറന്നെഴുതാണ് ക്ഷമിക്കുക,
ടെക്കി നിങ്ങളുടെ ലേഖനങ്ങള്‍ എല്ലാം കണ്ടു അതില്‍ എനിക്കേറ്റവും ഇഷ്ടപെട്ടതും ഇതാണ് മറ്റുള്ളവ മോശമായത് കൊണ്ടല്ല.
ഞാന്‍ അടുത്തറിഞ്ഞ ലോകത്തെ പറ്റി ആയതു കൊണ്ടാണ്. പക്ഷെ കുറച്ചുകൂടെ വിസ്തരിചെഴുതമായിരുന്നു, മറ്റൊന്നും കൊണ്ടല്ല കൊടുങ്ങല്ലൂര്‍ കാവിലെ ഭരണി ചിലതെല്ലാം വിളിച്ചു പറയുനുണ്ട് സമൂഹത്തോട് , ലോകത്തോട്.
മറ്റു ക്ഷേത്രങ്ങള്‍ പോലെ ഇവിടെ കലാപരിപാടികള്‍ ഇല്ല!! ഗാനമേളകള്‍ ഇല്ല!! മേളം ഇല്ല!! ഗജരാജന്മാര്‍ ഇല്ല!! എനിട്ടും ആയിരങ്ങള്‍ വരുന്നു തങ്ങളുടെ അമ്മയെ കാണാന്‍, എല്ലാ വര്‍ഷവും തലമുറകള്‍ ആയി തുടരുന്ന മായം കലരാത്ത ഒരു വിശ്വാസ കൂട്ടായ്മ. ഇവരെ ആരും നിയന്ത്രികണ്ട അവര്‍ വരും പോകും ഈ ഭരണി നാളില്‍. ആരില്‍ നിന്നും ഒന്നും സ്വീകരിക്കാതെ എന്നാല്‍ എല്ലാം അമ്മക്ക് സമര്‍പ്പിച്ചും അവര്‍ മടങ്ങും.
അവരില്‍ വൃദ്ധകളും വൃദ്ധന്മാരും ഉണ്ട് കുട്ടികള്‍ കൌമാരകാര്‍ യുവാക്കള്‍ എല്ലാവരും അടങ്ങിയ അമ്മയുടെ പടയാളികള്‍!! അവര്‍ തങ്ങളുടെ ജീവരക്തം അമ്മക്ക് സമര്‍പ്പിക്കുന്നു. മണ്ണിന്റെ രക്തത്തിന്റെ മഞ്ഞളിന്റെ വിയര്‍പ്പിന്റെ കുരുമുളകിന്റെ ഇവയുടെ എല്ലാം ഗന്ധം അടങ്ങിയ കാറ്റാണ് അന്ന് ശ്രീകുരുംബ കാവില്‍ വീശുക അല്ലാതെ ചിരപരിചിതമായ ചന്ദനത്തിരികളുടെ അല്ല, യുദ്ധഭൂവിന്റെ മണം!! ഇത് ഇവിടുത്തെ , ഇവിടുത്തെ മാത്രം പ്രത്യേകത ആണ്.
ഈ കൊമാരകൂട്ടവും കൂട്ടാളികളും സമൂഹത്തിന്റെ നേര്‍ക്ക് കാര്‍ക്കിച്ചു തുപ്പുകയല്ലേ എന്ന് തോന്നി പോകുന്നു.. കാരണം നമ്മുടെ പരിഷ്കൃത സമൂഹത്തിന്റെ യാതൊരു ജാടകളും ഇല്ലാത്ത ഭക്തി. ഇന്ന് നമ്മുടെ സമൂഹം ഗുരുക്കന്മാരുടെ പുറകെ ആണ് , അവര്‍ അവതാരങ്ങള്‍ ആയി ചിത്രീകരിക്കപെടുനു. രണ്ടു കുടുംബങ്ങള്‍ പരിച്ചയപെടുമ്പോള്‍ ചോദിക്കുന്നത് നിങ്ങള്‍ "സായിയുടെ" അവിടെ ആണോ അതോ "ശ്രി ശ്രി" ടെ അവിടെ ആണോ പോകാറു എന്നാണു. ദൈവത്തിനും നമുക്കും ഇടയില്‍ ഈ ഇടനിലക്കാര്‍ വേണോ? ഇവരുടെ ഇഷ്ടപ്രകാരം ആണോ നമ്മള്‍ ദൈവത്തെ വിളികേണ്ടത്? അവര്‍ പറയുന്നപോലെ ആണോ ശ്വാസം എടുക്കേണ്ടത്?
വേണ്ടാ എന്ന് ശ്രീ കുരുംബയുടെ പടയാളികള്‍ സാക്ഷിപെടുതുന്നു.
അവര്‍ അമ്മയോട് നേരില്‍ സംസാരിക്കുന്നു നേരില്‍ പരാതി ബോധിപിക്കുന്നു.. അവര്‍ക്ക് ഒരു ഗുരുവും വേണ്ട ശിഷ്യനും വേണ്ടാ!!! നെറ്റിയിലെ രക്ത ചാലില്‍ തേക്കുന്ന മഞ്ഞള്‍ ആണ് അവര്‍ക്ക് മരുന്ന്. അല്ലാതെ മറ്റുള്ളവരെ തൊട്ടാല്‍ "കീടാനു" വരും മോനെ എന്ന് പഠിപ്പിക്കുന്ന തലതെറിച്ച വിശ്വാസം അല്ല. "ജീവന കല" അഭ്യസിക്കാത്തവന്‍ ഇകഴ്ത്ത പെട്ടവന്‍ ആണെന്ന് കരുതുന്ന സമൂഹത്തില്‍ ആണ് ഈ പാപിയായ എനിക്ക് ജീവിക്കാന്‍ യോഗം!!!
അമ്മയുടെ മക്കള്‍ക്ക് അവിടെ നിയമം ഇല്ല നിയന്ത്രണം ഇല്ല , അശ്വതിനാളിലും ഭരണി നാളിലും അവരുടെ പടയോട്ടം ആണ് അവിടെ.. അവര്‍ പാടുന്നു "കൈലാസ ദേവന്റെ പൊന്മകള്‍ ആയൊരു തമ്പുരാട്ടി നിന്നെ കൈതൊഴുന്നേന്‍...തന്നാരോ തന്നാരോ" അമ്മയെ വാഴ്തിപാടുന്നു.. അവര്‍ പച്ചയായ ഭാഷകൊണ്ട് ദേവിയെ തന്നെ തെറിവിളിക്കുന്നു "പാലക്കാട് ഉള്ളൊരു __ പെണ്ണിനെ @#$%## $%%$ " ഇതെല്ലാം കേട്ട് ലോകാംബിക മന്ദസ്മിതം തൂകുന്നത്
ഞാന്‍ കാണുന്നു ....ആ ചിരിയില്‍ സൂര്യന്റെ പോലും പ്രഭ മങ്ങുന്നു....
മാഷെ
നല്ല ആശയങ്ങളും അതിലും നല്ല ഭാഷയും!!!
കൂടുതല്‍ എഴുതുക. എല്ലാ ആശംസകളും!!!
മറ്റൊരു കാര്യം കൂടി ...
നമ്മള്‍ തെറിപ്പാട്ട് എന്ന് വിളിച്ചു തള്ളി കളയുന്ന ഈ താനാരോ തന്നാരോ എന്നാ ഈരടിക്ക് അത്ഭുതപെടുത്തുന്ന മറ്റൊരു അര്‍ദ്ധ തലം കൂടി ഉണ്ട്
താനാരോ = താന്‍ ആര് = നീ ആര്
തന്നാരോ = തന്‍ ആര് = ഞാന്‍ ആര്
'അഹം ബ്രഹ്മാസ്മി' എന്നാ തത്വം തന്നെ ആണ് ഈ വരികളിലൂടെ ലളിതമായി വിവരിച്ചിരിക്കുന്നത്.
കാളിദാസ കഥയിലെ അകത്താര് പുറത്താര് എന്ന കഥയുമായി ഈ വരികളെ ബന്ധപെടുതാവുന്നതാണ്.
വെറുതെ സൂചിപ്പിച്ചു എന്നു മാത്രം
നന്ദി - വിനോദ്
ഓണം കഴിഞ്ഞാല്‍ മലയാളികളുടെ പ്രധാന ആഘോഷം മീനഭരണിയാണ് എന്ന് വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ പറയുന്നുണ്ട്.19ആം നൂറ്റാണ്ടിലുള്ള അറിവിനെയാണ് വില്യം ലോഗന്‍ എഴുതുന്നത്. മലയാളിക്ക് ഭരണി അത്രക്കും പ്രധാനം തന്നെയാണ് എന്നാണ് ഇതു കാണിക്കുന്നത്.
{courtesy:puramkazhchakal blog)
Post a Comment