മമ്മി ഡാഡി സംസ്കാരത്തില്‍ ജനിച്ചു വീഴുകയും മണ്ണിന്റെ മണമറിയാതെ , കേരളീയ ജീവിതത്തിന്റെ താളവും തുടിപ്പും അറിയാതെ , ഇന്റര്‍നെറ്റില്‍ പരതിയും വീഡിയോ ഗയിമുകളില്‍ വെടി വച്ചും വളരുന്ന പുതിയ തലമുറയ്ക്ക് ആ 51 അക്ഷരങ്ങളുടെ മാസ്മരികത അനുഭവിക്കാന്‍ ആവാതെ പോകുന്നതില്‍ ദുഃഖം തോന്നുന്നു.
മലയാള സാഹിത്യത്തെ വാനോളം ഉയര്‍ത്തിയ മഹാന്മാരുടെ കൃതികള്‍ വായിക്കാന്‍ അറിയാതെ പാശ്ചാത്യ രചനകളുടെ പിന്നാലെ പായുകയും അവ ഉത്കൃഷ്ടം എന്ന് വിശേഷിപ്പിക്കുന്ന തലമുറ "എനിക്ക് മലയാലം അരിയില്ല" എന്ന് അഭിമാനത്തോടെ മൊഴിയുമ്പോള്‍ നിങ്ങള്‍ അറിയുക :
ഒരു ശരാശരി മലയാളിയുടെ തുടിപ്പുകളും, സര്‍ഗവാസനയും, ഭാവനയും, സൌന്ദര്യവും പിന്നെ "ആര്‍ക്കും അനുകരിക്കാന്‍ ആവാത്ത ദൈവത്തിന്റെ വരദാനവും " ആണ് നിങ്ങള്‍ക്ക്
നഷ്ടമാവുന്നത് എന്ന് .ഒപ്പം കാലത്തെ അതി ജീവിക്കുന്ന സര്‍ഗാത്മകത നിറഞ്ഞു തുളുമ്പുന്ന വാക്കുകളും വരികളും ആന്നെന്നും.
അതി വിശിഷ്ടമായ ആ പൈതൃകത്തെ നാം നഷ്ടപ്പെടുത്തരുത്.
ഓര്‍ക്കുക :
ശാഖകള്‍ എവിടെയോ ആവട്ടെ, വൃക്ഷം ഉണങ്ങാതിരിക്കണമെങ്കില്‍ വേരുകള്‍ ജീവിക്കണം എന്ന ഏതൊ ഒരു മഹാനുഭാവന്റെ വാക്കുകള്‍. മലയാളമെന്ന ആ വേരുകളിലേക്ക് നമുക്ക് മടങ്ങാം. അതിന്റെ സൌന്ദര്യത്തെ ആവോളം ആസ്വദിക്കാം, പകര്‍ന്നും നല്‍കാം.
അനുബന്ധം:
ഈ വര്‍ഷത്തെ SSLC പരീക്ഷയുടെ ആദ്യ ദിനമായിരുന്നു ഇന്ന്. ( ഒരു പക്ഷെ, അവസാനത്തെ SSLC പരീക്ഷയാവാം ഇത്).മലയാളം ആയിരുന്നു വിഷയം. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പരീക്ഷാക്കാലത്ത്,
ഉത്തരം അറിയാവുന്ന ഒറ്റ ചോദ്യവും ഇല്ലാതിരുന്നപ്പോള്‍ യേതോ ഒരു വിദ്വാന്‍ ഉത്തര കടലാസ്സില്‍ ഒരു കവിത കുറിച്ചു. ക്ലാസ്സില്‍ നിന്ന ടീച്ചറെ കുറിച്ചായിരുന്നു വര്‍ണ്ണന.
കൊച്ചമ്മന്നീ നിന്റെ പൊട്ട്
കണ്ടാല്‍ എനിക്ക് വട്ട്
ഒന്നുകില്‍ നീയെന്നെ കെട്ട്
അല്ലെങ്കില്‍ നീയെന്നെ തട്ട്.
പരീക്ഷണങ്ങള്‍ തുടരുന്നു.....
1 comment:
Good One Sudhish :)
Post a Comment