Monday, April 5, 2010

കഥാപാത്രങ്ങളും അഭിനേതാക്കളും

പാണ്ടവര്‍ക്ക് ലഭിച്ച "കാമ്യകം" പോലെ ആരും കൊതിക്കുന്ന ഒരു സ്വപ്ന ഭൂമി, ടെക്നോപാര്‍ക്ക്‌.
300 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന, 4 മില്യണ്‍ ചതുരശ്ര അടിയില്‍ പ്രവര്‍ത്തിക്കുന്ന 150 - ഓളം കമ്പനികളും
മുപ്പതിനായിരത്തിലധികം തൊഴിലാളികളും ... വിവിധ സംസ്കാരങ്ങളുടെയും ഭാഷകളുടെയും സമഞ്ജസ സമ്മേള്ളനം.ജോലിയിലെ കൂട്ടായ്മ (harmony @ work ) വിളംബരം ചെയ്യുന്ന ഈ അത്ഭുത ലോകത്തെ നേര്‍ കാഴ്ചകള്‍ ആണ് കഥാപാത്രങ്ങളും അഭിനേതാക്കളും.

ടെക്നോദ്യാനം എന്നറിയപ്പെടുന്ന ഒരു വ്യത്യസ്ത ലോകം . ഇവിടെ "ജീവിതം" ഇല്ലാതെ ജീവിക്കുന്ന കുറെ മനുഷ്യര്‍.
ഇവര്‍ക്കിടയില്‍ ആത്മാര്‍തഥക്കോ മനുഷ്യത്വത്തിനോ കടപ്പാടുകള്‍ക്കോ വലിയ വില കല്‍പ്പിക്കരുത് . ഇതിനു അപവാദമെന്നവണ്ണം ഊഷ്മളമായ സുഹൃത്ത് ബന്ധങ്ങളും ജോലി - ജീവിതത്തെ കൃത്യമായി തുലനം ചെയ്തു , സാമൂഹിക - സാംസ്കാരിക മേഖലകളില്‍ ഇടപെട്ടു അവയോടു
ഇണങ്ങിയും പിണങ്ങിയും ജീവിതത്തെ മൊത്തമായും ചില്ലറയായും ആസ്വദിക്കുന്നവരും ഉണ്ട്. എഴുതപ്പെടുന്ന ജീവിത പാഠങ്ങളും ആസ്വാദന ശീലങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തിയെക്കാം.
പങ്കു വയ്ക്കുന്ന കലപ്പില്ലാത്ത സത്യങ്ങളില്‍ പലതും ചോദ്യ ചിഹ്നങ്ങള്‍ ഉയര്‍ത്തിയെക്കാം.
പ്രിയ വായനക്കാരാ ഒന്നോര്‍ക്കുക :
ഞങ്ങളും മജ്ജയും മാംസവുമുള്ള മനുഷ്യര്‍ തന്നെ.
ഈ വേദിയില്‍ ജീവിത നാടകം ആടിതകര്‍ക്കുന്നവര്‍ക്ക് പോള്‍മുനിയുടെ അഭിനയ ശാസ്ത്രത്തെ വെല്ലുന്ന ഭാവ പ്രകടനങ്ങളും ചലനങ്ങളും ആന്നുള്ളത്. നിങ്ങള്‍ക്കവ ഏതറ്റം വരെയും കണ്ടു ആസ്വദികാം, പങ്കു ചേരാം , ആവേശം കൊള്ളാം, സഹതപിക്കാം.
പല വിധ അരാജകത്വങ്ങള്‍ക്കിടയില്‍ അവര്‍ പച്ചയായ ജീവിത യാഥാര്‍ത്യങ്ങളെ കണ്ടിലെന്ന് നടിക്കുന്നു.
കാരണം അത്തരം കാഴ്ചകള്‍ക്ക് കച്ചവട മൂല്യം കുറവാന്നലോ.
എന്നാല്‍ കാണാതെ പോകുന്ന ആ കാഴ്ചകളിലേക്ക് ആണ് ടെക്കി സഞ്ചരിക്കുന്നത്.

125 - ല്‍ അധികം സിനിമ ഗാനങ്ങള്‍ ഹൃദിസ്ഥമാക്കി വേദികളില്‍ ആലപിക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മുതല്‍ M.A ഹിസ്റ്ററി വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ പഠിപ്പിക്കുന്ന ക്ലീനിംഗ് തൊഴിലാളി വരെയുള്ള കഥാപാത്രങ്ങള്‍..
stuff ഇല്ലെങ്കിലും വെറും വാചക കസര്‍ത്ത് കൊണ്ട് ജീവിക്കുന്നവരാണ് ഏറയും. പദവികളെ ചൂഷണം ചെയ്തും , വിശ്രമമില്ലാതെ നാക്കിട്ടടിച്ചും എന്തു വിഡ്ഢിത്തവും എവിടെയും വിളമ്പുന്ന മോഡേണ്‍ പ്രൊഫഷണല്‍സ്. യുവത്വം നില നിര്‍ത്താന്‍ പാടു പെടുന്ന അവരുടെ കൊഞ്ചി കുഴയലുകളും മറ്റു ചാപല്യങ്ങളും, വസ്ത്ര സങ്കല്‍പ്പങ്ങളുടെ സാക്ഷാത്കാരവും കണ്ടാല്‍ ലജ്ജ കൊണ്ട് നമ്മുടെ തല താഴും, കാല്‍ വിരല്‍ കൊണ്ട് നാം കളമെഴുതും...
കഴിവുകള്‍ ഏറെയുണ്ടായിട്ടും അവയെല്ലാം ഉപേക്ഷിച്ചു മനം മടുപ്പിക്കുന്ന കോടിങ്ങിലും ടെസ്ടിങ്ങിലും ജന്മം ഹോമികേണ്ടി വന്നവര്‍ നിരവധി ...
കൈ വിരല്‍ കൊണ്ടുള്ള ഗോഷ്ടികളില്‍ മാത്രം നില നില്‍ക്കുന്ന (കപട) സൌഹൃദങ്ങള്‍...
ആത്മാര്‍ത്ഥത യോടെയുള്ള ജോലിയെക്കാളും "തള്ളു മാഹത്മ്യ" ത്തിനു കിട്ടുന്ന പേരും പെരുമയും അപ്പ്രൈസലുകളും...
കല്യാണത്തിന്റെയും മരണത്തിന്റെയും പോലും തീയതികള്‍ പുതുക്കി നിശ്ചയിക്കണമെന്നു ആവശ്യപ്പെടുന്ന ജീവനോപാധികള്‍ ....
ഒരു മനുഷ്യായസ്സു കൊണ്ട് ചെയ്തു തീര്കേണ്ട ജോലികള്‍ ഈ നിമിഷം വേണമെന്ന **very urgent** മെയിലുകള്‍ കാണുമ്പോള്‍ നമ്മുടെ മുഖത്ത് വിരിയുന്ന നവരസങ്ങള്‍ ...
ഈ കാണാകാഴ്ചകളില്‍ അലിഞ്ഞു ചേര്‍ന്ന് , ആസ്വദിച്ചു , ഒട്ടേറെ സമ്പാദിച്ചു അബോധവസ്ഥയില്‍ ജീവിതം ആഘോഷിക്കുന്നു.
ഒടുവില്‍ കൂട്ടിയിട്ടും ഹരിച്ചിട്ടും ഗുണിച്ചിട്ടും ബാലന്‍സ് ഷീറ്റില്‍ മന സമാധാനത്തിന്റെ കോളം കാലിയായി കിടക്കുന്നു.
ധൈഷണികമായ വ്യായാമം ആവശ്യപ്പെടുന്ന വ്യവസ്ഥിതിക്കു മനസ്സിനെ ശാന്തമാക്കാന്‍ കഴിയില്ലല്ലോ.
നെഞ്ചിടിപ്പ് നോര്‍മലായ ഒരു ഐ ,ടി . കാരനും ലോകത്തുണ്ടാവില്ല.
എന്തെന്നാല്‍ escalation എന്ന "ദേമോക്ലീസിന്റെ വാള്‍" തന്റെ തലയ്ക്കു മുകളില്‍ തൂങ്ങി ആടുകയാന്നല്ലോ.
ഇവിടെ നില നില്‍കുന്ന hierarchy പഴയ കാല feudalism ആണ്. നിലവാരത്തില്‍ പ്രത്യക്ഷ മാറ്റങ്ങള്‍ ഏറെയുണ്ടെങ്കിലും രീതികള്‍ മാറ്റമില്ലാതെ നില്‍ക്കുന്നു.
പകലന്തിയോളവും രാത്രിയുമുള്ള മസ്തിഷ്ക അധ്വാനം മുരടിപ്പിക്കുന്നത് , മരവിപ്പിക്കുന്നത് കൊച്ചു കൊച്ചു മോഹങ്ങളെയാണ്. ഒടുവിലവ കൊണ്ടെത്തിക്കുക വിരക്തിയിലാണ്, മരവിപ്പുകളിലും ...

ഇതിനു പുറമെയാണ് ന്യൂ ജനറേഷന്‍ തൊഴില്‍ മേഖല നേരിടുന്ന "ക്രോണിക് ഫറ്റിഗ് സിന്ദ്രോം" എന്ന ഗുരുതരമായ അവസ്ഥ.
(ഡോക്ടര്‍മാര്‍ക്കും ശാസ്ത്രത്തിനും കാരണം കണ്ടെത്താനാകാത്ത ഈ ക്ഷീണത്തിന്റെ പൊരുള്‍ തേടി ഗവേഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഈ രോഗം ജീവിത ഗതി തന്നെ മാറ്റി മറിച്ചു സാമൂഹ്യമായും ശാരീരികമായും തളര്‍ത്തുമെന്നു
തെളിഞ്ഞിട്ടുണ്ട് )
ആകെയുള്ളൊരു ആശ്വാസം instant messenger ആണ്. ജോലിക്കിടയില്‍ messenger - ഇലൂടെ കൈമാറുന്ന വാക്കുകളും ചിഹ്നങ്ങളും മരുഭൂമിയിലെ ഉറവ പോലെ കുളിര്‍മയുള്ളതാണ്.പലപ്പോഴും നേരില്‍ കാണാന്‍ കഴിയാത്ത സുഹൃത്തുക്കളുടെ ഇത്തരം മേഘ സന്ദേശങ്ങള്‍ ആവാം മനസ്സിനെ മരവിപ്പിക്കാതെ ഉണര്‍വും ഉന്മേഷവും നല്‍കി നില നിര്‍ത്തുന്നത്. പ്രണയവും അസൂയയും കുമ്പസാര രഹസ്യവുമെല്ലാം പങ്കു വയ്ക്കുന്ന ഈ സന്ദേശങ്ങള്‍ ടെക്കിയുടെ വേര്‍പ്പെടുത്താന്‍ ആവാത്ത ഒരംശമാണ്.
ഈ "corporate jungle ബുക്ക്‌" നിങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നത് സെക്സും ഫാഷനും ഫാസ്റ്റ് ഫുഡും മൊബൈലുകളും മറ്റു യോ-യോ ഘടകങ്ങളും കൂടി ചേര്‍ന്ന ഒരു ലോകമാണ്. ഇതിനു വാല്‍ കഷണമായി "അവര്‍ക്ക് ഒന്നിനും ടൈം ഇല്ല . എപ്പോഴും engaged ആണ് " എന്നുള്ള പരസ്യ വാചകങ്ങളും.

ഈ നാടക ലോകത്തിന്റെ ഏറ്റവും ഒടുവില്‍ പഴയ മലയാള സിനിമയുടെ "end title card" തെളിയണമെന്ന് ടെക്കി പ്രത്യാശിക്കുന്നു.
** ശുഭം**

8 comments:

H@R! said...

തീക്ഷ്ണമായ എന്നാല്‍ സൌന്ദര്യം തുളുമ്പുന്ന വാക്കുകള്‍. പച്ചയായ സത്യം, "ഷോ ഓഫിനു" മേലുള്ള കടന്നു കയറ്റം!!. സ്ക്കൂള്‍ കുട്ടികളെ പോലെ റ്റൈ കെട്ടി മുടി ചീകി ഒരുങ്ങിവരാന്‍ നിര്‍ബന്ധിതരായ പുരുഷന്‍മാരും ഗോവയിലേക്ക് ടൂറിനു വന്നപോലുള്ള സ്ത്രീകളും നിറഞ്ഞ ഈ ടെക്നോപാര്‍ക്കില്‍ ഇത് വായിച്ചു ഒരാളെങ്കിലും തലകുനിച്ചാല്‍.... ടെക്കി നിങ്ങള്‍ വിജയിച്ചു.

★ Shine said...

വളരെ ഇഷ്ടപ്പെട്ടു..

കഴിഞ്ഞ ഓണാഘോഷത്തിനിടയില്‍ പെട്ടെന്നു മരിച്ചു വീണ സഹപ്രവര്‍ത്തകന്റെ ശവശരീരം പിന്നിലുപെക്ഷിച്ച്ചു ആഘോഷം തുടര്‍ന്ന ടെക്കികളെക്കുറിച്ച് വായിച്ച് തരിച്ച്ചിരുന്നതോര്‍മ്മയുന്ദ്‌..

എന്തായാലും, എല്ലാവരും പുച്ച്ചിക്കുന്ന ഗള്‍ഫ്‌, Tech life ന്‍റെ കാര്യത്തില്‍ കുറച്ചു കൂടി ഫേദമാണെന്ന് തോന്നുന്നു..

Anonymous said...

"നെഞ്ചിടിപ്പ് നോര്‍മലായ ഒരു ഐ ,ടി . കാരനും ലോകത്തുണ്ടാവില്ല." - ഞാനുണ്ടേ!

IT ഇത്രക്ക് വലിയ പ്രശ്നമാണംങ്കില്‍ കടിച്ച് തൂങ്ങി കിടക്കുന്നതെന്തിന്? കളഞ്ഞിട്ട് പോടേ!

Anonymous said...

Kalidas..this is not showoff...hard working people trying to earn a life.

Those who do nothing and earn, would see this as a "show off".

I feel the writer too falls in the "Show off" category.....

Hari Nair said...

Dear Techie, I totally concur with the thoughts expressed over here. I can relate to most (if not ALL) of the events, incidents, experiences and viewpoints you have shared here. It's a fact, and reality bites hard!

It's a well crafted note and appreciate you for "having the spine" to reveal the truth in the most candid, genuine, unfeigned and truest form. :)

It's interesting to see folks airing out slandering remarks which vindicates their malicious intent. Maybe the identity is obscured and concealed in want of fortitude, sense & right spirit of expression! :)

ടെക്കി said...

പ്രിയപ്പെട്ട അനോണി,
കമന്റ് അടിച്ചതിനു നന്ദി.
ധൈഷണികമായി അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിനിടയിലുള്ള ചില കാണാതെ പോകുന്ന കാഴ്ചകളിലേക്ക് മാത്രമാണ് ടെക്കി ശ്രദ്ധ ക്ഷണിച്ചത്.
ഇത്ര വികാര വിക്ഷോഭം കൊള്ളുന്നുവെങ്കില്‍ എഴുതിയതൊരു വിമര്‍ശനമല്ലെന്ന് കരുതുക.

Vinod Rajan said...

A few points to annony since i don't agree with his perspective… I think giving up and escaping from a problem should NEVER be the first choice - especially for a person like techie.

Moreover if techie is not liking the environment and ambiance of a job that does not mean that he does not like the job at all. What if i really like what i am doing right now, but still there are some issues? And i prefer to be an insider and try to change the situation as much as i could ( than running away like a coward) or at least react to the situation. If everyone tries to escape like this, then who will try to change the situation?

Vinod Rajan said...

അനോണി... എല്ലാവര്ക്കും അവരവര്‍ക്ക് താല്പര്യമുള്ള ജോലി തന്നെ കിട്ടുന്ന സമത്വ സുന്ദര ഭാസുര ഉട്ടോപ്യ അല്ലല്ലോ നമ്മുടെ രാജ്യം. ചിലര്‍ അവരുടെ പ്രതിഷേധങ്ങള്‍ മറച്ചു വയ്ക്കുന്നു. ടെക്കി അപ്രകാരം ഒരു ഭീരു ആവാത്തത് നല്ല കാര്യം . അന്നോനീ ഒരു ചോദ്യം കൂടി. ടെക്കി ഇപ്പോഴത്തെ ജോലി കളഞ്ഞിട്ടു പോയാല്‍ അയാള്‍ക്ക്‌ വേറെ ജോലി താങ്കള്‍ കൊടുക്കുമോ? എന്തോന്നാ മാഷെ ഒരു മയത്തിനൊക്കെ കമെന്റ് ചെയ്യണ്ടേ :)