പാഠപുസ്തകങ്ങള്‍ വിതയ്ക്കുന്നത് പുത്തന്‍ ആശയങ്ങള്‍ ആണ്. അവയിലെ ശരി തെറ്റുകളെയല്ല, മറിച്ചു സത്യസന്ധതയെയാണ് നാം നിരീക്ഷിക്കേണ്ടത്. ഒട്ടേറെ കുമ്പസാരങ്ങളും ഏറ്റുപറച്ചിലുകളും കേട്ട നമുക്ക് ഇപ്പോള്‍ എല്ലാ തെറ്റുകളും തെറ്റുകള്‍ ആവുന്നില്ല. ശരി തെറ്റുകള്‍ കൂടി കലര്‍ന്ന ലോകത്തെ ഒരു ചിന്താമാതൃകയാവുകയാണ് പാഠപുസ്തകം.
Wednesday, February 23, 2011
പാഠപുസ്തകം 365; ടെക്കിയുടെ കുമ്പസാരം
പാഠപുസ്തകത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ടെക്കി കുമ്പസാരിക്കുകയാണ്. ചെയ്തു പോയ തെറ്റുകള്‍ക്കല്ല, തെറ്റുകള്‍ക്ക് നേരെ ശബ്ദം ഉയര്‍ത്താന്‍ ആവാതെ പോയതില്‍... മനസ്സിനെ അലോസരപ്പെടുത്തിയ ഒട്ടേറെ കാഴ്ചകളും വികാര- വിചാരങ്ങളും പങ്കു വ്യ്ക്കാനാവാതെ പോയതില്‍... നാളെകളില്‍ മന: സാക്ഷിക്കുത്ത് നല്‍കാത്ത ശരി-തെറ്റുകളിലൂടെ യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ ഉണ്ടായ ജീവിതത്തിലെ ഉലച്ചിലുകളില്‍... പ്രതികരണ ശേഷിയെ വിലക്കുന്ന ജീവനോപാധി ആയതിനാല്‍ പറയുവാനുണ്ടായിരുന്നിട്ടും പറയാനാവാതെ പോയ വാക്കുകള്‍ക്കു മുന്‍പില്‍...
ക്ഷമിക്കുക.
എന്തിനീ പാഠപുസ്തകം?
കേരളത്തില്‍ ആയിരുന്നിട്ടു പോലും "മലയാളത്തിനും" "മല്ലു"വിനും സ്ഥാനമില്ലാതെ വരുന്ന ഒരു സമൂഹത്തില്‍ ജീവിക്കേണ്ടി വന്നപ്പോള്‍, എന്നിലെ ഭാഷയും സജീവ സ്വപ്നങ്ങളും ആര്‍ജവമുള്ള ചിന്തകളും മരിക്കാതിരിക്കുവാന്‍ വേണ്ടി മാത്രം. 365 ദിന രാത്രങ്ങള്‍ക്കപ്പുറം ഒരു ആറ്റുകാല്‍ പൊങ്കാല ദിനത്തിലാണ് പാഠപുസ്തകത്തിന്റെ ബീജാവാപം നടന്നത്. "പൊങ്കാല - മാധ്യമ വിചാരം" എഴുതിയാണ് തുടങ്ങിയത്. അന്നുതൊട്ടിന്നോളം ചിന്തകളെ പുകച്ചും, രാത്രിയുടെ ഇരുണ്ട യാമങ്ങളെ കീറി മുറിച്ചും, നേത്ര പടലങ്ങളെ കുത്തി തുറന്നും എഴുതിയതോ വെറും ഇരുപത്തിരണ്ടോളം കുറിപ്പുകള്‍...
പ്രാര്‍ത്ഥന ഒന്ന് മാത്രം.
"വാരിധി തന്നില്‍ തിരമാലകള്‍ എന്നപോല്‍
ഭാരതീ പദാവലീ തോന്നണം കാലേ കാലേ"
അമ്മേ ശരണം!
Subscribe to:
Post Comments (Atom)
1 comment:
പിറന്നാള്‍ ആശംസകള്‍ ടെക്കി. വ്യക്തികേന്ദ്രീകൃത വിമര്‍ശനങ്ങള്‍ക്ക് മുതിരാതെ പ്രതിബദ്ധതയോടെ ആണ് താങ്കളുടെ എഴുത്ത് അതാണ് അതിന്റെ മഹത്വവും. വിമര്‍ശനതിനപ്പുറം കൌതുകവും പ്രണയവും ആശങ്കയും ആകാംഷയും ഞാന്‍ നിങ്ങളുടെ എഴുത്തുകളില്‍ കണ്ടു. ഐറ്റി യുടെ കെട്ടുകാഴ്ച്ചകളില്‍ മയങ്ങാതെ സമൂഹം ഭാഷ എന്നിവയ്ക്ക് നിങ്ങള്‍ പ്രാധാന്യം കൊടുത്തു.
ഇനിയും പ്രതീക്ഷിക്കുന്നു കാമ്പുള്ള എരിവുള്ള അര്‍ത്ഥതലങ്ങള്‍ ഉള്ള വരികള്‍. ബ്ലോഗെഴുത്തുകള്‍ അവയ്ക്ക് ഒരു പരിമിധിയുണ്ട് അതിന്റെ വ്യാപനപരിധി വലുതാണെങ്കിലും വായനക്കാര്‍ ഒരുപക്ഷെ കുറവാകാം, താങ്കളുടെ മാനസിക വിചാരങ്ങള്‍ കുറെ കൂടി അതേ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ കഴിയുന്നവര്‍ക്ക് ഒരുപക്ഷെ ഇത് ലഭ്യമല്ലായിരിക്കാം.
പക്ഷെ നിങ്ങള്‍ ഇത് തുടര്‍ന്നേ മതിയാകു കാരണം ചട്ടകൂടുകള്‍ക്ക് പോലും ഒരു കലാപരിധിയുണ്ട് എന്നാല്‍ എഴുത്തിനു അതില്ല
Post a Comment