മേല്‍പ്പത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണ് എനിക്കിഷ്ടം എന്നാണ് ഭഗവാന്റെ മൊഴി.
എന്നാല്‍ ഭക്തിക്കും വിഭക്തിക്കും അപ്പുറം ഭക്തന്റെ ആത്മസമര്‍പ്പന്നത്തെ എങ്ങനെ വിപണന തന്ത്രമാക്കാം
എന്ന് ചിന്തിക്കുകയാന്ന് ആധുനിക കാലത്തെ മാധ്യമങ്ങള്‍. പ്രാര്‍ത്ഥിക്കുവാന്‍ ഒരു കാരണം കൂടി എന്ന്
പറഞ്ഞത് പോലെ ആഘോഷിക്കാന്‍ ഒരു കാരണം തേടി അലയുന്ന മാധ്യമങ്ങളുടെ മുന്നില്‍
Exclusive വിനുള്ള ഒരു വകുപ്പായി മാറുന്നു പൊങ്കാല.
സിനിമ - സീരിയല്‍ താരങ്ങളുടെ പൊങ്കാല സമര്‍പ്പണവും ക്ഷേത്ര ദര്‍ശനവും ചാനലുകളിലെ അതിപ്രധാന വാര്‍ത്തകളായി
സ്ഥാനം പിടിക്കുമ്പോള്‍, പൊരി വെയിലത്ത് വിശപ്പും ദാഹവും സഹിച്ചു മണിക്കൂറു കണക്കിന് കാത്തു നില്‍ക്കുന്ന
സാധാരണക്കാരന്റെ ഭക്തിക്കു ഒരു പ്രസക്തിയും ഇല്ലാതാവുന്നു. അതിജീവിക്കുവാന്‍ SMS കൂടിയേ തീരു എന്ന
ആധുനിക തത്വശാസ്ത്രം സാധാരണക്കാരന്റെ ഭക്തിക്കും ബാധകം എന്ന് അര്‍ത്ഥമാക്കുകയാണ് ചാനലുകള്‍.
ഇതേ സമയം, സെലിബ്രിറ്റികളുടെ പൊങ്കാല സമര്‍പ്പണം 'ഒരു റിയാലിറ്റി ഷോ' ആയി കാണുന്നതിനും വിജയികളെ
തിരഞ്ഞെടുക്കുന്നതിനും SMS അയക്കേണ്ടി വരുന്ന കാലം അതിവിദൂരമല്ല.
ഒന്നോര്‍ക്കുക:
ഗീതാഞ്ജലിയില്‍ ടാഗോര്‍ പറഞ്ഞിട്ടുണ്ട് -
പൊരിവെയിലത്ത് പാടത്തും പാറമടയിലും അധ്വാനിക്കുന്നവന്റെ കൂടെയാണ്
ദൈവമുള്ളതെന്നു.