ലോ കോളേജിലെ ഈ ചുമരെഴുത്തുകള്‍
ഓര്‍മ്മിപ്പിക്കുന്നത് ഏതാണ്ട് ഒന്നര പതിറ്റാണ്ട് മുന്‍പ് കൊഴിഞ്ഞു പോയ ഒരു
വസന്തകാലത്തെയാണ്. "സ്വാഗതം.. സുസ്വാഗതം.." എന്ന് തുടങ്ങുന്ന മുദ്രാവാക്യം
വിളികള്‍ കലാലയ ജീവിത ഓര്‍മകളെ വീണ്ടും പ്രകമ്പനം കൊള്ളിക്കുകയാണ്.
ഒരു ചെറിയ ഫ്ലാഷ് ബാക്ക്. സംഗതി ബ്ലാക്ക് & വൈറ്റ് അല്ല .. നിറം മങ്ങി തുടങ്ങിയ കളര്‍ചിത്രം തന്നെ..!
കലഹിച്ചും സമരം ചെയ്തും ജീവിച്ചും അനുഭവിച്ചും പ്രണയിച്ചും ആഘോഷമാക്കിയ വിദ്യാര്‍ഥി ജീവിതം.
ചരിത്രമുറങ്ങുന്ന ക്യാമ്പസ്.. പ്രഗത്ഭരായ അധ്യാപകര്‍..ഡെബിറ്റുകളും ക്രെഡിറ്റുകളും മുഴങ്ങുന്ന ക്ലാസ്സ്മുറികള്‍..
ഉരുക്ക് കോട്ടയെ വെല്ലുന്ന ഊഷ്മള സൌഹൃദങ്ങള്‍.. കോവാലനും ഡിങ്കനും പൂക്കലാഞ്ചനും സുകുവും വക്കുപൊട്ടിയും കവലയും ഒക്കെ ഒരുമിച്ചു ജീവിച്ചു അര്‍മ്മാദിച്ച കലാലയ വര്‍ഷങ്ങള്‍..
പ്രത്യയശാസ്ത്രങ്ങള്‍ മാറ്റുരച്ച കോളേജ് തിരഞ്ഞെടുപ്പുകള്‍.. കലാലയത്തെ പ്രകമ്പനം കൊള്ളിച്ച വിപ്ലവ മുദ്രാവാക്യങ്ങളും സമര പോരാട്ടങ്ങളും.. അവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ ആശയ സംഘട്ടനങ്ങള്‍..
മഹാത്മാ ഗാന്ധി സര്‍വകലാശാല കലോത്സവങ്ങള്‍.. വാദ്യകുലപതി പല്ലാവൂര്‍ അപ്പുമാരാരുടെ അനുഗ്രഹവര്‍ഷം... രാവും പകലും നിറഞ്ഞ റിഹേഴ്സല്‍ ക്യാമ്പുകള്‍.. നാടകം..തിരുവാതിരകളി.. തല്ലിക്കൂട്ട് കലാപരിപാടികള്‍.. ഇതിനിടയിലൂടെയുള്ള പ്രണയ സല്ലാപങ്ങള്‍...
വീറും വാശിയും നിറഞ്ഞ യുണിവേഴ്സിറ്റി ഫുട്ബാള്‍ മത്സരങ്ങള്‍.. ഗ്രൌണ്ടിലെ സംഘര്‍ഷങ്ങള്‍.. അട്ടിമറി വിജയങ്ങള്‍.. കണ്ണീരണിഞ്ഞ തോല്‍വികള്‍ സമ്മാനിച്ച നിരാശകള്‍...
കോളേജ് യുണിയന്‍ ഭാരവാഹിത്വം.. രാഷ്ട്രീയം..വിപ്ലവം.. എഴുത്ത്..വായന.. ചെ ഗുവേരയും ഹോച്ചിമിനും ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സോക്രടീസും മനസ്സിനെ സ്വാധീനിച്ച നാളുകള്‍..
ഇതിനിടയില്‍ അസൈന്മെന്റും സെമിനാറും പഠനവും പരീക്ഷകളും....
ഇതിനെല്ലാം ഊര്‍ജ്ജം തന്ന് കരീമിന്റെ കോളേജ് കാന്റീനില്‍ ഉറക്കച്ചടവോടെ ഞങ്ങളെ കാത്തിരിക്കുന്ന പരിപ്പുവടയും പഴം പൊരിയും...
ഏറ്റവും ഒടുവില്‍,
അസ്തമയ സൂര്യന്റെ പ്രകാശ രശ്മികള്‍ക്ക് പ്രണയത്തിന്റെ വര്‍ണ്ണമാണെന്ന് പറഞ്ഞു തരുവാന്‍ ക്ലാസ്സ് കഴിയും വരെ കാത്തിരുന്ന കൂട്ടുകാരി.. " തന്റെ ഖല്‍ബ് തുടിച്ചിട്ടുള്ളത് മുടി പറ്റെ വെട്ടിയ, കുറ്റി താടിയുള്ള, കൈമുട്ടോളം ഷര്‍ട്ട് തെറുത്തു കയറ്റി മുണ്ടുടുത്ത് വരുന്ന പെരുമ്പാവൂരുകാരന്റെ മുന്നില്‍ മാത്രമാണ്" എന്ന് എഴുതിയ ഒരു പുസ്തക താളും...
ഓര്‍മ്മകള്‍ തുടരുകയാണ്..
ഒപ്പം കുറെ വികാരങ്ങളും...!!